09:19am 11 November 2026
NEWS
ബന്ദികളെ മനുഷ്യ കവചമാക്കി ഹമാസ്
15/09/2025  01:47 PM IST
nila
 ബന്ദികളെ മനുഷ്യ കവചമാക്കി ഹമാസ്

ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കത്തെ പ്രതിരോധിക്കാൻ ബന്ദികളെ മനുഷ്യ കവചമാക്കി ഹമാസ്. തുരങ്കങ്ങളിൽ പാർപ്പിച്ചിരുന്ന ബന്ദികളെ  വീടുകളിലേക്കും ടെന്റുകളിലേക്കും ഹമാസ് മാറ്റിയെന്നാണ് റിപ്പോർട്ട്. ഗാസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ സൈനിക നടപടി തടയാൻ ലക്ഷ്യമിട്ടാണ് ഹമാസിന്റെ പുതിയ നീക്കം. 

ബന്ദിയായ തന്റെ മകൻ ഗിൽബോവ ദലാൽ ഒരു കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നത് ഹമാസ് പുറത്തുവിട്ട ഒരു വീഡിയോയിൽ കണ്ടു എന്ന്  ഗിൽബോവ ദലാലിന്റെ അമ്മ പറഞ്ഞിരുന്നു. ഇതു ശരിവെക്കുന്നതാണ് കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ പുറത്തുവിട്ട റിപ്പോർട്ടും.

ഹമാസിനെതിരായ സൈന്യത്തിന്റെ ആസൂത്രിത ആക്രമണത്തിന് മുന്നോടിയായി മൂന്ന് ലക്ഷത്തിലധികം പലസ്തീനികൾ ഗാസ സിറ്റിയിൽനിന്ന് ഗാസ മുനമ്പിലെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന(ഐഡിഎഫ്)യുടെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ രാത്രി മാത്രം 20,000 പേർ ഗാസ സിറ്റി വിട്ടതായാണ് സൂചന. പത്ത് ലക്ഷത്തിലധികം പലസ്തീനികൾ ഗാസ സിറ്റിയിൽ താമസിച്ചിരുന്നതായാണ് കണക്ക്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img